Malayalam Christian Songs‎ > ‎‎ > ‎

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ

പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ 
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന് 
കര്‍ത്താവെ നീ അറിയുന്നു 
                            1
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍ 
അതിശയം ലോകത്തില്‍ നടന്നിടുവാന്‍ (2)
ആദിയിലെന്നപോലാത്മാവേ 
അമിതബലം തരണേ (2) (പരിശുദ്ധാത്മാവേ..)
                            2
ലോകത്തിന്‍ മോഹം വിട്ടോടുവാന്‍ 
സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ (2)
ധീരതയോടു നിന്‍ വേല ചെയ്‌വാന്‍ 
അഭിഷേകം ചെയ്‌തിടണേ (2) (പരിശുദ്ധാത്മാവേ..)
                            3
കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍ 
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ (2)
പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ 
നിന്‍ ജനം ഉണര്‍ന്നിടുവാന്‍ (2) (പരിശുദ്ധാത്മാവേ..)
Comments