പരിശുദ്ധ ആലയത്തില്‍ ബലിപീഠം സാക്ഷിയായ് നിന്‍ സുതരില്‍ നമ്ര ശിരസ്സില്‍ മുദ്ര നല്‍കും സംഗമം മഹാ സംഗമം കിരീട മഹാ ധാരണം യഹോവയിന്‍ കനിവില്‍ അരുളാം കൃപ മംഗളം മംഗളം നേര്‍ന്നിടാം (6) നിന്‍ ആയുസ്സിന്‍ നാളിലെന്നുമേ സഖി ആകുവാന്‍ വന്ന ഭാഗ്യമേ നിന്‍ ആയുസ്സിന്‍ നാളിലെന്നുമേ തുണ ആകുവാന്‍ വന്ന പ്രാണനേ നീ നിസ്സാന്‍ പൂവോ.. നീ പനിനീര്‍ സുഗന്ധമോ.. (പരിശുദ്ധ..) 1 പാവനമാം മംഗല്യം സൃഷ്ടാവിന്‍ സമ്മാനം ഐശ്വര്യ സമ്പൂര്‍ണ്ണമായ് മാധുര്യ സ്വപ്നങ്ങള്‍ പൂവണിയും ബലമാകും സൌഭാഗ്യ കാലങ്ങള്‍ നാഥന്‍ നല്‍കീടും അണിയിപ്പിന്‍ പ്രിയരേ ഈ സുഗന്ധ ഹാരങ്ങള്‍ ഹൃദയങ്ങള്‍ കൈമാറും പൂവിന്‍ ചെണ്ടുകള്‍ വരമേകും ഈശ്വരന്‍ ശുഭകാലമേകിടും എന്‍ ആയുസ്സിന്‍ നാളിലെന്നുമേ സഖി ആകുവാന്‍ വന്ന ഭാഗ്യമേ എന്‍ ആയുസ്സിന്‍ നാളിലെന്നുമേ തുണ ആകുവാന്‍ വന്ന പ്രാണനേ നീ നിസ്സാന്‍ പൂവോ.. നീ പനിനീര്‍ സുഗന്ധമോ.. (പരിശുദ്ധ..) 2 വിനയത്തിന്‍ ആഭരണം അണിയുമ്പോള്‍ സുന്ദരിയായ് മാറുന്നു മണവാട്ടി നീ വിശ്വാസ തീവ്രതയില്‍ അന്യോന്യം പങ്കിടുകില്‍ സന്തോഷ സുദിനങ്ങള്‍ നാഥന്‍ നല്‍കീടും ആനന്ദം നിറയുന്നൊരു ഭവനം വാഴുവാന്‍ ആഹ്ലാദത്തിരയില്‍ തിരു സ്നേഹം പങ്കിടാന്‍ സ്വയമേകി വാഴ്ത്തുവിന്‍ കരുണാര്‍ദ്രന്‍ ഈശനെ എന്‍ ആയുസ്സിന്‍ നാളിലെന്നുമേ സഖി ആകുവാന്‍ വന്ന ഭാഗ്യമേ എന്‍ ആയുസ്സിന്‍ നാളിലെന്നുമേ തുണ ആകുവാന്‍ വന്ന പ്രാണനേ നീ നിസ്സാന്‍ പൂവോ.. നീ പനിനീര്‍ സുഗന്ധമോ.. (പരിശുദ്ധ..) |
Malayalam Christian Songs > പ >