പല്ലവി പരനേ തിരുമുഖ ശോഭയിന്‍ കതിരെന്നുടെ ഹൃദയെ നിറവാന്‍ കൃപയരുളേണമീ ദിവസാരംഭ സമയെ ചരണങ്ങള്‍ 1 ഇരുളിന്‍ ബലമഖിലം മമ നികടെ നിന്നങ്ങൊഴിവാന്‍ പരമാനന്ദ ജയകാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ..) 2 പുതുജീവനില്‍ വഴിയേ മമ! ചരങ്ങളിന്നുറപ്പാന്‍ അതിശോഭിത കരുണാഘന- മിഹമാം വഴി നടത്താന്‍ (പരനേ..) 3 ഹൃദയെ തിരുകരമേകിയ പരമാമൃത ജീവന്‍ പ്രതിവാസരം വളര്‍ന്നേറ്റവും ബലയുക്തമായ് ഭവിപ്പാന്‍ (പരനേ..) 4 പരമാവിയില്‍ തിരുജീവനിന്‍ മുളയീയെന്നില്‍ വളര്‍ന്നി- ട്ടരിസഞ്ചയ നടുവില്‍ നിന്‍റെ ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..) 5 മരണം വരെ സമരാങ്കണ മതില്‍ ഞാന്‍ നിലനിന്നി- ട്ടമര്‍ ചെയ്തെന്‍റെ നിലകാക്കുവാന്‍ തവ സാക്ഷിയായിരിപ്പാന്‍ (പരനേ..) 6 അമിതാനന്ദ മുഖശോഭന നിലയേ വന്നങ്ങണവാന്‍ അവിടെന്നുടെ പ്രീയനോടൊത്തു യുഗകാലങ്ങള്‍ വസിപ്പാന്‍ (പരനേ..) |
Malayalam Christian Songs > പ >