Malayalam Christian Songs‎ > ‎‎ > ‎

പരനേ നിന്‍ തിരുമുമ്പില്‍ - വരുന്നോരീ സമയേ


                            പല്ലവി
പരനേ നിന്‍ തിരുമുമ്പില്‍ - വരുന്നോരീ സമയേ
ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ - കൃപയെ തന്നരുള്‍ക
                        ചരണങ്ങള്‍
                                  1
ഉരുകിയിന്നടിയാര്‍ നി-ന്നോടു യോജിച്ചിടുവാന്‍
തരിക നിന്നാത്മാവെ - പുതുമാരി പോലെ
                                  2
ഞരങ്ങി ഞങ്ങളിന്‍ പേര്‍ക്കാ-യിരന്നീടുന്നവനേ
വരികിന്നീയടിയാരില്‍ - ചൊരിക നിന്‍ വരങ്ങള്‍
                                  3
അനുഗ്രഹമുറിയിന്‍ പൂ-ട്ടുകള്‍ താനേ തുറപ്പാന്‍
മനസ്സിന്നേശുവിനോടു - ലയിപ്പാനായരുള്‍ക
                                  4
ഉണര്‍ത്തിക്കും വരമെല്ലാം - ക്ഷണം തന്നീടണമേ
തുണ നീയെന്നിയെ വേറി - ല്ലറിഞ്ഞു നല്‍കണമേ
                                  5
പരമാനന്ദമോദം വന്നകമേ തിങ്ങണമേ
പരനാം നിന്നോടാനന്ദിച്ചിടുവാന്‍ നല്‍കണമേ (പരനേ..)
Comments