Malayalam Christian Songs‎ > ‎‎ > ‎

പരലോകാധിപനേ പരനേ-വരണം തിരുഭവനേ

                        പല്ലവി
പരലോകാധിപനേ പരനേ-വരണം തിരുഭവനേ
                    അനുപല്ലവി
പരനേ കൃപയായ്‌-തിരു മന്ദിരത്തില്‍
ഇറങ്ങി ആവസിക്കണമേ-പരനേ- (പര..)
                    ചരണങ്ങള്‍
                            1
പരത്തിലും ഭൂമിയിലും ഇതെന്യേ-പലലോകങ്ങളിലും
ഒരു വിധം നിറഞ്ഞും-ഒന്നിലും അടങ്ങാ
ഉന്നതനായവനേ-പരനേ- (പര..)
                            2
അടിയര്‍ക്കീ ആലയത്തെ ലഭിപ്പാന്‍-ഇടവരുത്തിയ നാഥാ
അടിമകള്‍ നിന്നെ-അടിതൊഴുതിടുന്നേ
അംഗീകരിക്കണമേ-പരനേ- (പര..)
                            3
തിരുകൃപ തിരുബലവും ദയയും-തിരുമഹിമയും ക്ഷമയും
പരിചോടു പരനേ അരുളി ആലയത്തില്‍
നിറച്ചു വെച്ചീടണമേ-പരനേ- (പര..)
                            4
സ്തുതിജപം തിരുധ്യാനം പ്രസംഗം-ഇതു മുതല്‍ നിന്‍ ഭവനേ
അധിക ഭക്തിയോടും-ശ്രദ്ധയോടും നടപ്പാന്‍
അധിവസിച്ചീടണമേ-പരനേ- (പര..)
                            5
നീതിയെ ധരിച്ചവരായ്‌ നിന്‍ ദാസര്‍-തിരു സേവ ചെയ്‌വാന്‍
നീ ദയയോടെ-നിത്യമീ സഭയില്‍
നിന്‍ കൃപ പകരണമേ-പരനേ- (പര..)
                            6
അനുതപിച്ചീടുവാനും ക്ഷമകള്‍-അനുഭവിച്ചീടുവാനും
മനസ്സമാധാനം-പലര്‍ ലഭിപ്പാനും
കനിവായ്‌ ഈ സമയം-പരനേ- (പര..)
Comments