പാപി നിന്‍വഴികളെ ചിന്തിക്ക നേര്‍പാതേ ചേരുക പാപിയെ സ്നേഹിക്കും കര്‍ത്തന്‍ കാത്തു നില്‍ക്കുന്നിതാ നിശ്ചയം! ഓ നിശ്ചയം കര്‍ത്തന്‍ നിന്നെ രക്ഷിക്കും പാപത്തെ വെറുക്കിലും പാപിയെ താന്‍ സ്നേഹിക്കും 1 ലോകത്തിന്‍ സുഖങ്ങളെ വെടിഞ്ഞു തന്നോടണയുക ലോക യാത്രയില്‍ നിന്‍റെ കപ്പലില്‍ നാഥന്‍ താന്‍ ആകട്ടെ (നിശ്ചയം..) 2 രോഗദുഃഖാദികള്‍ നേരിട്ടാലും യോഗം നിനക്കുണ്ടോ രോഗത്തിന്‍ വൈദ്യനാകും യേശു താന്‍ നിന്നെ ക്ഷണിക്കുന്നേ (നിശ്ചയം..) 3 നിന്‍ പാപം എത്ര ഘനമായാലും കര്‍ത്തന്‍ ക്ഷമിക്കുമേ തന്‍ രക്തത്താലുള്ള ഓര്‍ ശുദ്ധിയാല്‍ തന്‍ ചാരെ ചേരുക (നിശ്ചയം..) 4 സ്വര്‍ഗ്ഗത്തില്‍ നിരന്തര സന്തോഷം നിനക്കു വേണ്ടായോ ആത്മാവിന്‍ വാളുകൊണ്ടു ജീവിത പോരാട്ടം നേടുക (നിശ്ചയം..) |
Malayalam Christian Songs > പ >