Malayalam Christian Songs‎ > ‎‎ > ‎

പാപി നോക്കുക യേശുവിനെ

പാപി നോക്കുക യേശുവിനെ
രക്ഷിപ്പാന്‍ വന്നു താന്‍-നിന്നെത്തന്‍ സ്നേഹത്താല്‍
                    1
സര്‍വ്വലോകത്തിന്‍ നാഥനതാ
ബെത്ലഹേം പുല്‍ക്കൂട്ടില്‍-കുഞ്ഞായ്‌ നിന്‍ പാപത്താല്‍
സ്നേഹം കാരുണ്യം പൂണ്ടു സദാ
ലോകര്‍ക്കായ്‌ തന്നെത്താന്‍ നല്‍കുന്നാന്‍ യേശു താന്‍ (പാപി നോക്കുക..)
                    2
ഗതശമനേ നോക്കുകയ്യോ
ലോകപാപത്തിനന്‍റെ-ശാപം താന്‍ ഏല്‍ക്കുന്നാന്‍ 
അതിവേദനയാലെ അയ്യോ
പൊട്ടുന്നേ തന്നുള്ളം-ചിന്തുന്നേ രക്തം താന്‍ (പാപി നോക്കുക..)
                    3
കുറ്റക്കാരനെപ്പോലെയതാ
കയ്യഫാവിന്‍ മുമ്പില്‍-താഴ്മയായ്‌ നില്‍ക്കുന്നാന്‍
നാടുവാഴിയിന്‍ മുമ്പിലതാ
ക്രൂശില്‍ തൂങ്ങിടുവാന്‍-തീര്‍പ്പിന്നായ് നില്‍ക്കുന്നാന്‍ (പാപി നോക്കുക..)
                    4
ലോകപാപത്തിന്‍ ശാപ ഭാരം
കൊണ്ടേശു വന്‍ക്രൂശും-കൊണ്ടതാ പോകുന്നാന്‍
കൈകള്‍ പാദങ്ങള്‍ ആണികളാല്‍
ക്രൂശോടെ ചേര്‍ത്തിടാന്‍-തന്നാലെ നീട്ടുന്നാന്‍ (പാപി നോക്കുക..)
                    5
കാല്‍വരി മലയിന്‍ മുകളില്‍
ക്രൂശിന്‍മേല്‍ തൂങ്ങുന്നാന്‍-ദൈവത്തിന്‍ നല്‍സുതന്‍
പാപികള്‍ക്കുള്ള ശിക്ഷയെല്ലാം
പൊന്നേശു ഏറ്റല്ലോ-നിന്നെയും രക്ഷിപ്പാന്‍ (പാപി നോക്കുക..)
                    6
പാപി ഓടി വന്നീടുക നീ
ദൈവത്തിന്‍ രക്തത്തിന്‍-ശക്തിയോര്‍മ്മിക്ക നീ
നിന്‍റെ പാപത്തിന്‍ ശാപമെല്ലാം
തീരുവാന്‍ നോക്കി ധ്യാ-നിച്ചപേക്ഷിക്ക നീ (പാപി നോക്കുക..)


Comments