പാപത്തിന് മാ വിഷത്തെയൊഴിപ്പാന്‍ സാത്താന് തന്നുടെ ബലമഴിപ്പാന്‍ രക്ഷകന് ഇക്ഷിതിയില്‍ വന്നാന്‍ യേശുവിന്നു മഹത്വം യേശുവിന്നു മഹത്വം മഹത്വം യേശുവിന്നു മഹത്വം കുരിശിലവന്‍ മരിച്ചെന് പേര്‍ക്കായ് യേശുവിന്നു മഹത്വം 1 ആശയറ്റെന്‍ സ്ഥിതി താനറിഞ്ഞു ഈശകോപാഗ്നിയില്‍ വീണെരിഞ്ഞു വിശുദ്ധ നിണം വിയര്പ്പായ് തിരിഞ്ഞു യേശുവിന്നു മഹത്വം (യേശുവിന്നു..) 2 ക്രൂശില്‍ കൈകാല്കളെ താന്‍ വിരിച്ചു ക്രൂരന്മാരാണികൊണ്ടതില് തറച്ചു കൊടിയ വേദനയെനിക്കായ് സഹിച്ചു യേശുവിന്നു മഹത്വം (യേശുവിന്നു..) 3 ജീവനെ യേശുവിന്നര്പ്പിച്ചേന് സര്വ്വവുമവനായ് ഏല്പിച്ചേന് പാവന ജീവിതമാക്കണമെന് യേശുവിന്നു മഹത്വം (യേശുവിന്നു..) From: Passion Week Songs
|
Malayalam Christian Songs > പ >