പാടാം ഒന്നായി ചേര്‍ന്നു പാടാം ഘോഷിക്കാം ഒന്നായി ഘോഷിക്കാം (2) ജീവനാഥനാം യേശുവിനെ ധരയിലെങ്ങും ഹല്ലേലൂയാ എന്നും പാടാം അവന് നാമത്തെ ഘോഷിച്ചീടാം (2) വാഴ്ത്തിടാം വണങ്ങിടാം തന് പാദത്തില്‍ എന്നുമെന്നും (2) 1 ജീവവചനമാം യേശു ജീവവെളിച്ചമായ് ഭൂവില്‍ വന്നു (2) നിത്യജീവന് പകര്‍ന്നു നമ്മില്‍ ജീവിക്കുന്നു അത്യുന്നതനായ് (2) (ഹല്ലേലൂയാ..) 2 സ്നേഹനാഥനാം യേശു ഹീനനരനായ് ഭൂവില്‍ വന്നു (2) നിത്യരക്ഷ പകര്‍ന്നു നമ്മില്‍ ജീവിക്കുന്നു അത്യുന്നതനായ് (2) (പാടാം..) |
Malayalam Christian Songs > പ >