Malayalam Christian Songs‎ > ‎‎ > ‎

ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍


ഒരു വാക്കു ചൊല്ലാന്‍ ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ

എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ ആത്മനായകാ 
                    1
നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍ (2)
തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ (2) (എത്ര നാളായ്..)
                    2
ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം (2)
തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ (2) (എത്ര നാളായ്..)

Lyrics : ബേബിജോണ്‍ കലയന്താനി
Music : പീറ്റര്‍ ചേരാനല്ലൂര്‍
Comments