ഒരു നാളും നാഥാ സ്തുതിഗീതങ്ങള്‍ അടങ്ങുകില്ലെന്നില് അടങ്ങുകില്ല (2) എത്ര ദാനങ്ങള്‍ സ്വര്‍ഗ്ഗീയ ദാനങ്ങള്‍ എണ്ണിയാലൊരു നാളും തീരുകില്ല (ഒരു നാളും..) 1 പാപിയായിരുന്നെന്നെ പുത്രനായ് മാറ്റി ശാപക്കറകള്ക്കായ് തിരുനിണമേകി നീ (2) തായ് മറന്നാലും താന്‍ മറന്നീടുമോ (2) വാഴ്ത്തിടുമേ നാഥാ നിന്നെയെന്നും (ഒരു നാളും..) 2 കൈവിടുകില്ല താന്‍ ഒരുനാളുമെന്നെ മറച്ചീടുമെന്നെന്നും ചിറകിന്നടിയില്‍ (2) വാനമോ മാറിടും വാക്കു താന്‍ മാറുമോ (2) ആനന്ദമേ നാഥാ നിന്റെ സ്നേഹം (ഒരു നാളും..) 3 പളുങ്കു കടല്‍ തീരം അണഞ്ഞീടുമൊരു നാള് വീണകളോടെ നിന് സ്തുതിഗീതം പാടുവാന്‍ (2) കാണുമേ പ്രിയന്റെ പ്രേമമേറും മുഖം (2) പരമമാം സ്നേഹത്തിന് ദിവ്യരൂപം (ഒരു നാളും..) |
Malayalam Christian Songs > ഒ >