ഒരു നാളിലെന്‍ മനം തേങ്ങി അപരാധ ബോധമോടെ അനുതാപമെന്നില്‍ നിറഞ്ഞു എന്നേശു അണഞ്ഞു ചാരേ തവസ്നേഹധാരയാല്‍ തഴുകാന്‍ കരുണാര്‍ദ്ര സ്പര്‍ശമേകീ മൃതനായിരുന്ന എന്നെ നവ സൃഷ്ടിയാക്കി നാഥന് (ഒരു നാളിലെന്‍..) 1 മഞ്ഞിന് തുള്ളിപോലെ ഉള്ളം വെണ്മ തേടീ നിര്‍മ്മലനായ് ഞാനിതാ സാക്ഷ്യം എങ്ങും നല്‍കാം ലോകം രക്ഷ നേടും ശാന്തി തന് ദൂതനാകാം ഈ ആനന്ദം ഹാ എന്‍ ഭാഗ്യം വാഴ്ത്തിപ്പാടാം കീര്‍ത്തിച്ചീടാം ഉണരൂ മനമേ പാടൂ (ഒരു നാളിലെന്‍..) 2 പ്രിയനാം ഈശോ നാഥന് വന്നൂ എന്നേ തേടി വേനലില്‍ തേന്മഴയായ് ദാഹം തീര്‍ത്തീടുന്നു സ്നേഹം നല്കിടുന്നൂ കനവുകള്‍ പൂവണിഞ്ഞൂ പ്രാര്‍ത്ഥിച്ചീടാം നിന് നാമത്തെ കീര്‍ത്തിച്ചീടാം നിന്നെ മാത്രം തുണയായ് വരണേ നാഥാ (ഒരു നാളിലെന്‍..) |
Malayalam Christian Songs > ഒ >