ഒന്നേയുള്ളെനിക്കാനന്ദമുലകില്‍ യേശുവിന്‍ സന്നിധി അണയുവതേ (2) അന്നേരം മമ മാനസ ഖേദം ഒന്നായ് അകലും വെയിലില്‍ ഹിമം പോല്‍ (2) (ഒന്നേ..) 1 മാനം ധനമീ മണ്ണിന്‍ മഹിമകള്‍ ഒന്നും ശാന്തിയെ നല്‍കാതാം (2) ദാഹം പെരുകും തണ്ണീര്‍ ഒഴികെ ലോകം വേറെ തരികില്ലറിക (2) (ഒന്നേ..) 2 കണ്ണീര്‍ താഴ്‌വരയുണ്ടെനിക്കനവധി മണ്ണില്‍ ജീവിത പാതയതില്‍ (2) എന്നാലും ഭയമെന്തിനെന്നെരികില്‍ നന്നായവന്‍ കൃപ മഴ പോല്‍ ചൊരികില്‍ (2) (ഒന്നേ..) |
Malayalam Christian Songs > ഒ >