ഒന്നായ് ഒന്നായ് അണി ചേരാം യേശു നാമം ഘോഷിക്കാം (2) നന്മകള്‍ ചെയ്യാന്‍ ശീലിക്കാം ശാശ്വത ജീവന്‍ പ്രാപിക്കാം (2) നന്മ ചെയ്യുവാന്‍ പഠിപ്പിന്‍ തിന്മയോടകന്നിരിപ്പിന്‍ (2) 1 ദര്‍പ്പണമാകും തിരുവചനം കാട്ടും നമ്മുടെ കുറവെല്ലാം (2) ശുദ്ധി വരുത്താം തിന്മയകറ്റാം നന്മകള്‍ ചെയ്യാന്‍ ശീലിക്കാം (2) (ഒന്നായ് ..) 2 ബഹുമാനിക്കാന്‍ പഠിച്ചിടാം സംരക്ഷിക്കാന്‍ പഠിച്ചിടാം (2) പ്രതിസന്ധികളെ തരണം ചെയ്യാന്‍ ആശ്രയം യേശുവിലര്‍പ്പിക്കാം (2) (ഒന്നായ് ..) 3 സല്‍ഫലമേകാന്‍ ശീലിക്കാം സമസൃഷ്ടികളെ സ്നേഹിക്കാം (2) കരുതാം ക്രിസ്തുവിന്‍ സാക്ഷികളാകാം വിശ്വസ്തരാകാം വിജയിക്കാം (2) (ഒന്നായ് ..) From Songs for Kids, VBS 2013 CSI SKD |
Malayalam Christian Songs > ഒ >