Malayalam Christian Songs‎ > ‎‎ > ‎

ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍


ഓശാന പാടുവിന്‍ നാഥനെ വാഴ്ത്തുവിന്‍
ദിവ്യാപദാനങ്ങള്‍ കീര്‍ത്തിക്കുവിന്‍ (2)
കാഹളമമോതുവിന്‍ വീണകള്‍ മീട്ടുവിന്‍
പാവനപാദം നമിച്ചീടുവിന്‍ (2) (ഓശാന..)

പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ 
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ (2) 
പൂക്കള്‍ വിരിക്കുവിന്‍ വീഥിയൊരുക്കുവിന്‍
വിണ്ഡലനാഥനെഴുന്നള്ളുന്നു
ആനന്ദഗാനങ്ങള്‍ എങ്ങും മുഴങ്ങട്ടെ 
സൃഷ്ടികള്‍ നാഥനെ വാഴ്ത്തീടട്ടെ (2) (ഓശാന..)


Comments