ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു (2) മിഴികളില്‍ സ്നേഹം ഒഴുകുന്നു യേശുവേ ജീവദായകാ ജീവിതം നിന്നിലേകുന്നു നിന്‍ ഹിതം ഞാനറിയുന്നു ഉള്ളിന്നുള്ളില്‍ സ്നേഹം മാത്രം പകരുന്നോനേ എന്നെയെന്നും കണ്മണിയായ് കരുതുന്നോനേ ഓമനക്കുട്ടനാക്കുവാന്‍ നാഥാ എന്‍റെ കൂടെ നീ വരേണമേ (2) 1 നീ വരും വഴിയരികില്‍ നിന്നെയും കാത്തിരുന്നു നിന്‍റെ ദിവ്യവചനങ്ങള്‍ ഏറെ കൊതിച്ചിരുന്നു (2) അന്ധനാകും എന്‍ നയനം നീ തുറന്നല്ലോ ധന്യമായിന്നെന്‍റെ ജീവിതം ഈശോയേ നന്ദിയേറെ ചൊല്ലിടുന്നു ഞാന്‍ ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..) 2 തിന്മയെ നന്മയാല്‍ ജയിക്കണം എന്നു ചൊല്ലി സ്നേഹത്തിന്‍റെ പാഠങ്ങള്‍ നീ പകര്‍ന്നേകി (2) ശത്രുവിനെ സ്നേഹിക്കാന്‍ അരുള്‍ ചെയ്തവനേ നിന്‍റെ സ്നേഹം പങ്കു വച്ചിടാം കര്‍ത്താവേ നിന്‍റെ സാക്ഷി ആയി മാറിടാം ഓര്‍മ്മയില്‍ നിന്‍ മുഖം മാത്രം ഓര്‍ക്കുമ്പോള്‍ മനം കുളിരുന്നു മിഴികളില്‍ സ്നേഹം ഒഴുകുന്നു (ഉള്ളിന്നുള്ളില്‍ ..) Album: ക്രൈസ്റ്റ് |
Malayalam Christian Songs > ഓ >