നീ എന്നെ തേടി വന്നു നീ എന്നെ വീണ്ടെടുത്തു പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി ദൈവത്തിന് പൈതലായ് തീര്‍ത്തു (2) നന്ദി നന്ദി നാഥാ നന്ദി നന്ദി ദേവാ പരമപിതാ ഗുരുവരനേ യേശുവേ രക്ഷകാ (2) 1 എന്‍ ഹൃദയത്തിലെ ധ്യാനമെല്ലാം എന്‍ പ്രവൃത്തിയും വാക്കുകളും (2) എന്‍ കൊടുക്കല്‍ വാങ്ങലെല്ലാം അങ്ങേക്ക് പ്രസാദമാകേണമേ (2) (നന്ദി..) 2 അങ്ങ് തരുന്നതാം ആയുസ്സെല്ലാം അങ്ങേ നാമമഹത്വത്തിനായ് (2) നന്മയും പൂര്ണ്ണപ്രസാദമുള്ള നല്ഹിതം പോലെന്നെ നടത്തേണമേ (2) (നന്ദി..) |
Malayalam Christian Songs > ന >