നീയെന്‍റെയെല്ലാമാണെന്നേശുവേ നീയെന്നെ അത്ഭുതമാക്കിത്തീര്‍ത്തതാല്‍ (2) നിന്ദിതപാത്രമായ് തീരാതെന്നെയും വന്‍കൃപ തന്നെന്നെ നീ ഉയര്‍ത്തിയതാല്‍ (2) ഉലകില്‍ പാടും നിന്‍ കൃപകളെന്നായുസ്സില്‍ {ആയുസ്സില്‍} ഉന്നതന്നത്ഭുത കരങ്ങളിന്‍ സൃഷ്ടിയായ് {സൃഷ്ടിയായ്} ഉല്ലാസഗാനങ്ങള്‍ പാടി ഞാന്‍ ഉണ്മയായ് {ഉണ്മയായ്} ഉയിര്‍ത്ത നാഥനെന്നേശുവിനായ് (2) 1 വയലില്‍ താമരയിന്‍ വര്‍ണ്ണങ്ങള്‍ വിരിയും മുന്‍പതറിയാത്ത പോല്‍ ശാലോമോന്‍ തന്‍ കീര്‍ത്തിയെക്കാളും ഉന്നതമായെന്നെ നീ മെനഞ്ഞതാല്‍ (2) (ഉലകില്‍..) 2 വിണ്ണിന്‍ വിഹായസ്സിന്‍ പറവയെ വല്ലഭന്‍ കരുതലായ് പുലര്‍ത്തും പോല്‍ വളര്‍ന്നു ഞാന്‍ നിന്‍ കൃപകളാല്‍ തളരില്ലിനിയും ഞാന്‍ ഒരുനാളും (2) (ഉലകില്‍..) 3 എന്‍ തലമുടിയിന്‍ എണ്ണത്തെ എണ്ണി നന്നായ് നീ അറിയുന്നതാല്‍ പുഴുവും തുരുമ്പുമെടുക്കാത്തതാം നിക്ഷേപമെനിക്കു നീ തന്നതാല്‍ (2) (ഉലകില്‍..) |
Malayalam Christian Songs > ന >