നീയല്ലാതാശ്രയം ഇല്ല പാരില്‍ എന്നേശു നായകനേ (2) നിന്നടിമയായ് ഞാന്‍ ഇന്നും പാരില്‍ ജീവിക്കാനാശയേ (2) 1 വിഘ്നം കൂടാതെന്നും വാഴ്ത്തീടുവാന്‍ രക്ഷകനേ കൃപ നല്കീടണേ (2) എന്നെന്നും ഈ പാരില്‍ നിന് സേവയ്ക്കായ് എന്നെ സമര്‍പ്പിക്കുന്നു (2) (നീയല്ലാ..) 2 പാപഭാരങ്ങളെ ക്രൂശിലേന്തി പാപിയെ നേടിയ ജീവനാഥാ (2) എന്‍ പാപഭാരങ്ങള്‍ നീക്കുമങ്ങേ പാടി സ്തുതിക്കുമെന്നും (2) (നീയല്ലാ..) 3 നാഥാ നിന് സ്നേഹത്തെ ഓര്‍ത്തെന്നും ഞാന്‍ ലോകത്തിലെല്ലാം വെടിഞ്ഞീടുന്നു (2) എന്നെ മുറ്റും നിന്നിലര്‍പ്പിക്കുന്നു സന്തോഷത്തോടെയിന്ന് (2) (നീയല്ലാ..) |
Malayalam Christian Songs > ന >