നിത്യകാല പാറയേ നിന്നില്‍ ഞാന്‍ ഒളിക്കട്ടെ പായും നിന് വിലാവിലെ ചോരനീര് എന്‍ പാപത്തെ നീക്കി നല്കി ശാന്തിയെ പൂര്ണ്ണത്രാണം നല്കുകെ. 1 ഏറെ കണ്ണീര് വാര്‍ക്കിലും നോമ്പു നോറ്റു പാര്‍ക്കിലും പോരാ ദേവാ നീതി ഞാന്‍ പൂര്‍ത്തിയാക്കി തീര്‍ത്തിടാന്‍ യേശു പാപം പോക്കുവാന് എന്റെ ഏക രക്ഷകന്. 2 കൈയ്ക്കല്‍ ഏതും കൂടാതെ ക്രൂശിലേയ്ക്കു ഓടുന്നേന്; നഗ്നന് ഹീനന്‍ ഞാന്‍ മുന്നെ വസ്ത്രം ഭാഗ്യം താ ഇന്നേ; മ്ലേഛനായ ഞാന്‍ വന്നേ; സൌഖ്യം ശുദ്ധി താ ഇന്നേ; 3 ഞാന്‍ ഈ ഭൂവില്‍ മേവുമ്പോള്‍ മേല്‍ ലോകേ ഞാന്‍ ചെല്ലുമ്പോള്‍ സിംഹാസനെ കാണുമ്പോള്‍ നിത്യകാല പാറയേ നിന്നില്‍ ഞാന്‍ ഒളിക്കട്ടെ. |
Malayalam Christian Songs > ന >