നിന്റെ സ്നേഹം എന്റെ പ്രാണന് ജീവനരുളും സാന്ത്വനം നിന്റെ ചുടുനിണം എന്റെ മനസ്സിനു കൃപകളൊഴുകും സാഗരം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ..) 1 നിന്റെ രൂപം എന്റെ ഹൃത്തിനു കുളിരു പൊഴിയും ദർശനം (2) നിന്റെ കണ്ണുകൾ എന്റെ വീഥിയിൽ ശോഭയേകും ദീപകം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ) 2 നിന്റെ മുറിവുകൾ എന്റെ നോവിനു സൗഖ്യമേകും തേൻ കണം (2) നിന്റെ ശാന്തത എന്റെ നാവിനു അലിവു നിറയും ഗീതകം യേശുവേ യേശുവേ ധന്യമായെൻ ജീവിതം (നിന്റെ..) |
Malayalam Christian Songs > ന >