നിന്നെ വാഴ്ത്തീടാം എന്നെന്നും നിന്നെ തേടീടാം എന്നെന്നും എന്നുള്ളില്‍ നീറും മെഴുതിരി നാളം കണ്‍കോണില്‍ വിങ്ങും ജലകണ ജാലം പ്രാര്‍ത്ഥനയായ് മാറ്റാം (നിന്നെ..) 1 എങ്ങും ഞാന്‍ കാണ്മു ഇരുള്‍ വഴി മാത്രം തോരാ കണ്ണീര്‍ വീഴും എന്‍ മുന്നില്‍ വേനല്‍ തീ ആളും മരുഭൂ പോലെ തീരാ നോവില്‍ വേകും എന്‍ ജന്മം വിങ്ങും ദുഖം തീര്‍ക്കാന്‍ എന്‍റെ കണ്ണീരൊപ്പാന്‍ നാഥാ നാഥാ നീ വന്നെങ്കില്‍ എന്നെ കാക്കേണം എന്നില്‍ കനിയേണം എന്നും നിന്‍റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..) 2 കര്‍ത്താവേ ഞാന്‍ നിന്‍ തിരുവചനങ്ങള്‍ ഉള്ളില്‍ പൊരുളായ് എന്നും തേടുമ്പോള്‍ നിന്‍ മെയ്യില്‍ നീറും തിരുമുറിവെല്ലാം ഏതോ കൃപയായെന്നെ പുല്‍കുമ്പോള്‍ എങ്ങും മെയ്യും നേരം നല്ലൊരു ഇടയന്‍ പോലെ ദേവാ ദേവാ നീ വന്നെങ്കില്‍ എന്നെ കാക്കേണം എന്നില്‍ കനിയേണം എന്നും നിന്‍റെ കാല്‍ക്കല്‍ വീണു കേണിടുമ്പോള്‍ (നിന്നെ..) |
Malayalam Christian Songs > ന >