Malayalam Christian Songs‎ > ‎‎ > ‎

നിങ്ങള്‍ കേട്ടോ മരുപ്രദേശേ ഒരുവന്‍റെ ശബ്ദം


നിങ്ങള്‍ കേട്ടോ മരുപ്രദേശേ ഒരുവന്‍റെ ശബ്ദം
ദൈവപുത്രനു വഴിയൊരുക്കുവിന്‍ പാത നിരത്തുവിന്‍
താണതെല്ലാം ഉയര്‍ന്നു കാണും അവന്‍റെ വരവിങ്കല്‍
ഉയര്‍ന്നതെല്ലാം താണു വരും ദൈവതേജസ്സില്‍ (നിങ്ങള്‍ ..)
                            1
വാടിപ്പോകും പുല്ലു പോലെ മര്‍ത്യരെല്ലാരും
സകലജഡവും വാടിപ്പോകും പുഷ്പങ്ങള്‍ പോലെ 
വള്ളിപുള്ളി.. മാറിപ്പോകാ..
വള്ളിപുള്ളി മാറിപ്പോകാ ദൈവവചനത്തില്‍ (നിങ്ങള്‍ ..)
                            2
താരകങ്ങള്‍ ശോഭയേറും പൂക്കള്‍ വിടര്‍ത്തും
കുരുടര്‍ കാണും ചെകിടര്‍ കേള്‍ക്കും മുടന്തര്‍ തുള്ളീടും (2)
ഊമര്‍ പാടും.. പാട്ടു പാടും..
ഊമര്‍ പാടും പാട്ടു പാടും ഉല്ലസിച്ചീടും (നിങ്ങള്‍ ..)
                            3
ബേത്ലഹെമില്‍ ജാതനായി യേശുമഹേശന്‍
ദൈവവചനം നിവര്‍ത്തിയായി മാറ്റമില്ലാതെ (2)
വീണ്ടും വരും.. യേശുരാജന്‍ ..
വീണ്ടും വരും യേശുരാജന്‍ മേഘവാഹനേ (നിങ്ങള്‍ ..)




Comments