നിന് സ്നേഹം പാടുവാന്‍ നിന് നാമം ഉയര്‍ത്തുവാന്‍ നിന് സേവ ചെയ്യുവാന്‍ നിന്നെ പുകഴ്ത്തുവാന്‍ (2) ദൈവാത്മാവേ ദൈവാത്മാവേ ദൈവാത്മാവേ അങ്ങേ ആരാധിക്കും (2) താഴ്ചയില്‍ നിന്നെന്നെ ഉയര്ത്തിയല്ലോ നീ ആമോദത്താല്‍ ഞാന്‍ ആനന്ദം കൊള്ളുന്നു (2) (ദൈവാത്മാവേ..) കര്‍ത്തനാം യഹോവേ എന്നെ ഇത്രത്തോളവും കൊണ്ടു വരുവാന്‍ എന്‍ ഗൃഹവും എന്തുള്ളൂ (2) (ദൈവാത്മാവേ..) ഇതുവരെ എബനേസരായ് എന്നോട് കൂടെ ഇരുള് മൂടിയ പാതയില്‍ വെളിച്ചമായ് മുന്നിലായ് (2) (ദൈവാത്മാവേ..) എന്റെ രോഗങ്ങളെ നിന് കരങ്ങള്‍ മാറ്റി വാഗ്ദത്തങ്ങള്‍ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാല്‍ (2) (ദൈവാത്മാവേ..) By ജെ.വി. പീറ്റര്‍ |
Malayalam Christian Songs > ന >