നിന് സന്നിധി അണയുന്നു നിന് ശബ്ദം കേള്‍ക്കുന്നു നല്കിടുന്നെന്‍ മാനസം സ്വീകരിക്കെന്‍ ജീവിതം (2) 1 സ്വന്തമായ് നല്കീടുവാന് ഒന്നുമില്ലെന് കൈകളില്‍ ദേഹം ദേഹിയും നല്കിടാം കുഞ്ഞുഹൃദയവുമേകിടാം (2) ആയുസേകും നാള്‍കളെല്ലാം നിന്‍ഹിതം അറിഞ്ഞിടാന്‍ സമ്പൂര്‍ണ്ണമായ് എന്നെ നല്കിടുന്നു (നിന്..) 2 സ്വന്ത ജീവരക്തമേകി വീണ്ടെടുത്തു എന്നെ നീ ജീവസാക്ഷിയായ് തീര്‍ന്നിടാം ക്രൂശെ നോക്കി ജീവിക്കാം (2) തിരുഹിതമറിഞ്ഞു ഞാന്‍ നിന് പാതേ ഗമിച്ചിടാന്‍ സമ്പൂര്‍ണ്ണമായ് എന്നെ നല്കിടുന്നു (നിന്..) Lyrics & Music: കുരിശുമുട്ടം സെല്‍വരാജ് |
Malayalam Christian Songs > ന >