നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍ നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കണം (2) നിന്‍റെ പ്രവര്‍ത്തിയെ ജീവിപ്പിക്കണം ആണ്ടുകള്‍ കഴിയും മുന്‍പേ (2) ആനന്ദം ആനന്ദം ക്രിസ്തേശുവില്‍ ആനന്ദം ആനന്ദം ആത്മാവില്‍ (2) നിന്‍റെ പ്രവര്‍ത്തിയെ ജീവിപ്പിക്കണം ആണ്ടുകള്‍ കഴിയും മുന്‍പേ (2) 1 സ്വര്‍ഗീയ വിളിക്കു വിളിക്കപ്പെട്ടോര്‍ വിശ്വാസത്തിന്‍ നായകനെ നോക്കീടുക (2) രക്ഷക്കായി കാത്തിടും നാം വിശ്വാസത്തിനായി ജീവിച്ചിടുക (2) (ആനന്ദം..) 2 ഉണര്‍ന്നിടാം വേഗം എഴുന്നേറ്റിടാം ക്രിസ്തു നമ്മില്‍ എന്നും പ്രകാശിക്കുവാന്‍ (2) ഉണര്‍ന്നിരിപ്പിന്‍ ശക്തിപ്പെടുവിന്‍ ഉന്നതന്‍ ശക്തിയാല്‍ ജീവിക്കാം (2) (ആനന്ദം..) 3 ജയ ജീവിതം നാം നയിച്ചീടുവാന്‍ ജഡിക ക്രിയകളെ ക്രൂശിച്ചിടുക (2) യേശു നാഥന്‍റെ പാത നോക്കി ജയത്തോടെ നാം ജീവിച്ചിടുക (2) (ആനന്ദം..) Thems song of Church of God Convention 2013 - 'nin janam ninnil anandikkuvan nee njangale veendum jeevippikkanam' |
Malayalam Christian Songs > ന >