നേരമാകും മുന്നെന്നില്‍ വരിക വരിക എന്‍ പ്രീയാ വന്നെന്‍ ദുരിതം മാറ്റുക-നാഥനേ 1 പാരിടത്തില്‍ മാനുഷാവ-താരം ചെയ്തോരേശുവേ ഞാന്‍ പാരം പരിശ്രമപ്പെടുന്നേന്‍-എന്‍ നാഥനേ 2 അന്തികെ വേഗം വന്നു എന്‍-വെന്തുരുകും മനമാത്മ- ബന്ധുവേ തണുപ്പിച്ചീടുക-എന്‍ നാഥനേ 3 ലോക ചിന്തയാലെന്‍ മനം-ആകെയഴലായീടുന്നു മനുവേലെ വേഗം വരിക-എന്‍ നാഥനേ 4 കാന്താ വന്നീടുക മന-ക്കാടുകള്‍ വെട്ടിയകറ്റി ചന്തമോടെന്നില്‍ വസിക്കുക-എന്‍ നാഥനേ 5 നീതിയിന്‍ സൂര്യനേയെ-ന്നനീതിയുള്ളാത്മമതിങ്കല്‍ മോദമോടെ വേഗം വാഴുക-എന്‍ നാഥനേ 6 നിന്നെ വിട്ടെവിടെപ്പോയീ-ടുന്നു ഞാനെ-നിക്കായ് രക്തം ചിന്നിമരിച്ചോരെന്‍ കര്‍ത്താവേ-എന്‍ നാഥനേ 7 നിന്നെ ഞാന്‍ വിട്ടീടുമോ നീ-യെന്നെ അനുഗ്രഹിച്ചല്ലാ- തെങ്ങും പോയീടരുതയ്യയ്യോ-എന്‍ നാഥനേ (നേരമാകും..) |
Malayalam Christian Songs > ന >