നീ എന്നെ നടത്തും വിധങ്ങള്‍ എത്രയോ അത്ഭുതമേ നീ എന്നെ നടത്തും വഴികള്‍ എത്രയോ അതിശയമേ (നീ എന്നെ..) 1 കണ്ണുനീര്‍ തൂകുന്ന നേരം സാന്ത്വനമായ് വരുമരികില്‍ (2) എന്‍റെ വിലാപം മാറ്റിയവന്‍ സന്തോഷം നല്‍കീടുമേ (2) (നീ എന്നെ..) 2 ശോധനവേളകള്‍ വരുമ്പോള്‍ സഹായം നല്‍കിടുമേശു (2) രോഗത്താല്‍ ക്ഷയിച്ചിടുമ്പോള്‍ ശക്തി പകര്‍ന്നിടുമേ (2) (നീ എന്നെ..) |
Malayalam Christian Songs > ന >