നയനങ്ങള്‍ നിറയും നിമിഷങ്ങള്‍ - ഈ പ്രാര്‍ത്ഥനാ നിമിഷങ്ങള്‍ ഹൃദയം ഞാന്‍ പകരും നിമിഷങ്ങള്‍ - ഈ പാവന നിമിഷങ്ങള്‍ നാഥാ - നീ വരണേ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ താതാ - നീ തരണേ നിന്‍റെ സാന്ത്വന വചനങ്ങള്‍ ഹൃദയം തകരുമ്പോള്‍ വേറെ എങ്ങുപോകും ഞാന്‍ 1 അരുമപിതാവിന്‍ അരികിലിരുന്നെന്‍ വ്യസനം മുഴുവന്‍ പറയും ഞാന്‍ തിരുചെവി ചായിച്ചവനതുകേള്‍ക്കും കരുണാമയന്‍ നാഥന്‍ (നാഥാ..) 2 തിരുഹിതമറിയാന്‍, തിരുമൊഴികേള്‍ക്കാന്‍ തിരുസന്നിധിയില്‍ കാത്തിരിക്കും തിരുവചനാമൃത മഴയില്‍ അവനെന്‍ കദനം കഴുകീടും (നാഥാ..) |
Malayalam Christian Songs > ന >