Malayalam Christian Songs‎ > ‎‎ > ‎

നാഥാ ആത്മാവിനെ തന്നീടണേ

നാഥാ ആത്മാവിനെ തന്നീടണേ
നീയെന്‍ ആശ്വാസമായ് വന്നീടണേ (2)
എന്‍ പാപവും എന്‍ രോഗവും 
വരദാനമായ് കൃപയേകി നീ
മോചിച്ചു സുഖമാക്കണേ ഓ.. ഓ.. (നാഥാ ആത്മാവിനെ..)
                    1
മനസ്സിന്‍ മുറിവുകളിലങ്ങേ
സ്നേഹം പകരുവതിനായി
വചനം അരികിലണയുമ്പോള്‍
ജീവന്‍ നല്‍കുവതിനായി
നീയെന്‍റെ ഉള്ളില്‍ വാഴുന്ന നേരം 
മനശ്ശാന്തി നല്‍കേണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)
                    2
നിത്യം തിരുവചന വഴിയേ
സത്യം പകരുവതിനായി
എന്നും തവമഹിമ പാടാന്‍
അധരം വിടരുവതിനായി
ജീവല്‍ പ്രകാശം നീ തൂകിടൂമ്പോള്‍
അഭിഷേകമേകണമേ ഓ..ഓ.. (നാഥാ ആത്മാവിനെ..)
Comments