നഷ്ടങ്ങളിലും പതറിടല്ലേ കണ്ണുനീരിലും തളര്‍ന്നിടല്ലേ ഞാനെന്നും നിന്‍റെ ദൈവം നീയെന്നും എന്‍റേതാണേ (2) (നഷ്ടങ്ങളിലും..) 1 നിന്‍റെ വിശ്വാസമോ ഭംഗം വരികയില്ല അതു പ്രാപിച്ചിടും നിശ്ചയം അതു പ്രാപിക്കുമ്പോള്‍ നഷ്ടം ലാഭമാകും ദുഃഖം സന്തോഷമായി മാറും (2) (നഷ്ടങ്ങളിലും..) 2 നിന്നെ തകര്‍ക്കുവാനോ നിന്നെ മുടിക്കുവാനോ അല്ലല്ല ഈ വേദന നിന്നെ പണിതെടുത്ത് നല്ല പൊന്നാക്കുവാന്‍ അല്ലയോ ഈ ശോധന (2) (നഷ്ടങ്ങളിലും..) 3 നിന്നെ കുറ്റം വിധിച്ച് തള്ളിക്കളഞ്ഞെന്നാലും പിന്മാറിപ്പോയിടല്ലേ പിറുപിറുപ്പില്ലാതെ മുന്‍പോട്ടു പോകുക യേശു എന്നും നിന്‍റെ കൂടെ (2) (നഷ്ടങ്ങളിലും..) |
Malayalam Christian Songs > ന >