Malayalam Christian Songs‎ > ‎‎ > ‎

നന്ദിയാലെന്നുള്ളം തുള്ളുന്നേ

നന്ദിയാലെന്നുള്ളം തുള്ളുന്നേ 
വല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍
വര്‍ണ്ണിച്ചിടാന്‍ സാദ്ധ്യമല്ലത് 
എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍ 
                    1
കൊടും പാപിയായിരുന്നെന്നെ 
വന്‍ ചേറ്റില്‍ നിന്നും കയറ്റി 
ക്രിസ്‌തുവാകും പാറമേല്‍ നിര്‍ത്തി 
പുത്തന്‍ പാട്ടുമെന്‍റെ നാവില്‍ തന്നതാല്‍ 
                    2
വന്‍ ശോധനാവേളയില്‍ 
തീച്ചൂളയിന്‍ നടുവില്‍ 
ചാരത്തണഞ്ഞു രക്ഷിച്ച 
മമ കാന്തനെ നിന്‍  സ്‌നേഹമോര്‍ക്കുമ്പോള്‍
                    3
ഈ ലോകം തരാത്ത ശാന്തിയെന്‍ 
ഹൃത്തേ നിറച്ച സ്‌നേഹമായ് 
എന്നെന്നും കാത്തിടുന്നെന്നെ 
നിത്യ കാന്തയായ് തന്‍ കൂടെ വാഴുവാന്‍ 
Comments