Malayalam Christian Songs‎ > ‎‎ > ‎

നല്ലോരവകാശം തന്ന നാഥനെ ഒന്നു കാണുവാന്‍ കൊതി ഏറിടുന്നേ


നല്ലോരവകാശം തന്ന നാഥനെ
ഒന്നു കാണുവാന്‍ കൊതി ഏറിടുന്നേ
നിത്യജീവദാനം തന്ന യേശുവിന്‍
കൂടെ വാഴുവാന്‍ കൊതിയേറിടുന്നേ (നല്ലോരവകാശം..)
                    1
പുറംപറമ്പില്‍ കിടന്ന എന്നെ
പറുദീസ നല്‍കാന്‍ തിരഞ്ഞെടുത്തു (2)
നാശകരമായ കുഴിയില്‍ നിന്നും
യേശുവിന്‍റെ നാമം ഉയര്‍ച്ച തന്നു (2) (നല്ലോരവകാശം..)
                    2
കുഴഞ്ഞ ചേറ്റില്‍ കിടന്ന എന്നെ
വഴിയൊരുക്കി കര കയറ്റി (2)
പാളയത്തിന്‍റെ പുറത്തു നിന്നും
പാനപാത്രത്തിന്നവകാശിയായ് (2) (നല്ലോരവകാശം..)
                    3
കുരിശെടുക്കാന്‍ കൃപ ലഭിച്ച
കുറയനക്കാരില്‍ ഒരുവന്‍ ഞാനും (2)
പറന്നിടുമേ ഞാനും പറന്നിടുമേ
പ്രിയന്‍ വരുമ്പോള്‍ വാനില്‍ പറന്നിടുമേ (2) (നല്ലോരവകാശം..)
Comments