Malayalam Christian Songs‎ > ‎‎ > ‎

നല്ല ദേവനേ ഞങ്ങള്‍ എല്ലാവരേയും


1. നല്ല ദേവനേ ഞങ്ങള്‍ എല്ലാവരേയും
   നല്ലതാക്കി നിന്‍ ഇഷ്ടത്തെ ചൊല്ലീടേണമേ

2. പച്ചമേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞീടുവാനായ്
   മെച്ചമായാഹാരത്തെ നീ നല്‍കീടേണമേ

3. അന്ധകാരമാം ഈ ലോകയാത്രയില്‍
   ബന്ധുവായിരുന്നു വഴികാട്ടീടേണമേ

4. ഇമ്പമേറിയ നിന്‍ അന്‍പുള്ള സ്വരം
   മുമ്പെ നടന്നു സദാ കേള്‍പ്പിക്കേണമേ

5. വേദവാക്യങ്ങള്‍ ഞങ്ങള്‍ക്കാദായമാവാന്‍
   വേദനാഥനേ നിന്‍റെ ജ്ഞാനം നല്‍കുകേ

6. സന്തോഷം സദാ ഞങ്ങള്‍ ചിന്തയില്‍ വാഴാന്‍
   സന്തോഷത്തെ ഞങ്ങള്‍ക്കിന്നു ദാനം ചെയ്യുകേ

7. താതനാത്മന്നും പ്രീയ നിത്യപുത്രന്നും
   സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേന്‍ - ആമേന്‍.

Comments