നല് രക്ഷകാ ഇന്നേരത്തില് വന്നാശീര്വാദം നല്കുകേ ഈ ശീതമേറും ഉള്ളത്തില്‍ ഉത്സാഹം സ്നേഹം ഊതുകേ എന്‍ ജീവകാലം എന്നുമേ പ്രകാശിക്കേണം യേശുവേ 1 അന്യായ മാര്‍ഗ്ഗത്തില്‍ നിന്നും വിമോചനം നല്കീടുകേ; ആശ്വാസം ആത്മശുദ്ധിയും തന്നാശീര്വദിക്കേണമേ - (എന്‍..) 2 നിന് ആജ്ഞയില്‍ സന്തോഷവും നിന് സേവയില്‍ സ്വാതന്ത്ര്യവും കളങ്കമറ്റ സ്നേഹവും നല്കേണം നിന് സ്വഭാവവും - (എന്‍..) |
Malayalam Christian Songs > ന >