നാടുതോറും ആശീര്‍വാദം വര്‍ഷിക്കുന്നീക്കാലത്തില്‍ ആത്മവര്‍ഷച്ചാറല്‍ മോദം നല്‍കണം ഇന്നേരത്തില്‍, എന്നിലും-എന്നിലും നല്‍കണം ഇന്നേരത്തില്‍ 1 സര്‍വ്വദോഷി ആകകൊണ്ടു മാറി നീ പോയീടല്ലെ, ആശീര്‍വാദ മാരികൊണ്ടു രക്ഷിക്കാതെ പോകല്ലെ, എന്നെയും - എന്നെയും രക്ഷിക്കാതെ പോകല്ലെ 2 ആത്മജീവന്‍ ശക്തി സൌഖ്യം നല്‍കും ദൈവ ആത്മനേ നീ വരാഞ്ഞാല്‍ ഇല്ല ഭാഗ്യം നീ കടാക്ഷിക്കേണമേ, എന്നെയും-എന്നെയും നീ കടാക്ഷിക്കേണമേ. 3 വന്നെന്‍ പാടുകേടശേഷം നീക്കി ശുദ്ധന്‍ ആക്കുകേ, നിന്‍റെ രക്ഷയിന്‍ സന്തോഷം നല്‍കി കാത്തുകൊള്ളുകേ, എന്നിലും - എന്നിലും നല്‍കി കാത്തുകൊള്ളുകേ 4 ശക്തിഹീനന്‍ ഭാരത്തോടു വന്നു പ്രാര്‍ത്ഥിക്കുന്നിതാ, സ്വര്‍ഗ്ഗലോകം വിട്ടന്‍പോടു ഇന്നു നീ വന്നീടുക, എന്നിലും-എന്നിലും ഇന്നു നീ വന്നീടുക. |
Malayalam Christian Songs > ന >