Malayalam Christian Songs‎ > ‎‎ > ‎

ഞാനും പ്രിയനാമെന്‍ യേശുവെ കാണും


ഞാനും പ്രിയനാമെന്‍ യേശുവെ കാണും (2)
ഹല്ലെലുയ്യാ! എന്നുച്ചത്തില്‍ ഞാനാര്‍ക്കും മോദത്താല്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍

ഹാ കാണും ഞാന്‍ ഹല്ലെലുയ്യാ പാടും ഞാന്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍
കണ്ണുനീരില്ലായെന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (2)
                        1
കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാം
എന്തൊരാനന്ദം അന്നാളിലുണ്ടാം
ഹാനോക്കുണ്ടാകും ഏലിയാവുണ്ടാകും
മോശെയുണ്ടാകും ദാവീദുണ്ടാകും
അബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (ഹാ കാണും..)
                        2
ജീവ വൃക്ഷത്തിന്‍ ഫലം ഭക്ഷിക്കാം
ജീവ ഉറവയെ പാനം ചെയ്തിടാം
പത്രോസുണ്ടാകും പൌലോസുണ്ടാകും
യാക്കോബുണ്ടാകും തീത്തോസുണ്ടാകും
അപ്പല്ലോസുണ്ടാകും ഞാനും കാണും നിശ്ചയം
ശുദ്ധര്‍ കൂടെ ഹല്ലെലുയ്യാ പാടും ഞാന്‍ (ഹാ കാണും..)
Comments