Malayalam Christian Songs‎ > ‎‎ > ‎

ഞങ്ങളണയുന്നു കുരിശില്‍ അഭയമരുളണമേ


ഞങ്ങളണയുന്നു കുരിശില്‍
അഭയമരുളണമേ
നിന്‍റെ പാണികളാല്‍ തൊടുവാന്‍
കരുണ തോന്നണമേ
                1
ദുഃഖസാഗരമാര്‍ത്തലച്ചീ-
തോണിയുലയുമ്പോള്‍
തപ്തഹൃദയതടങ്ങളില്‍
തിരി കെട്ടുപോകുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
                2
നിത്യപാപച്ചുമടുമായ് മരു-
യാത്ര തുടരുമ്പോള്‍
അര്‍ത്ഥമറിയാതഗ്നിയില്‍ ചിറ-
കറ്റു വീഴുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
                3
ആരുമില്ലാതന്യരായ്‌ ഇരു-
ളാകെ മൂടുമ്പോള്‍
ലക്ഷ്യമില്ലാതേകരായ്
വഴി മാഞ്ഞുപോകുമ്പോള്‍ (2)
നല്‍ ദയാപരനേ നയിക്കണ-
മിന്നു നിന്‍ വഴിയേ.. (2) (ഞങ്ങള്‍..)
Comments