ഞാന്‍ എങ്ങിനെ മറക്കും എന്നെ ഓര്ക്കുന്നോനെ? ഞാന്‍ എങ്ങിനെ വിലക്കും എന്‍ ആത്മ വൈദ്യനെ? ഞാന്‍ രോഗിയായ്ക്കിടന്നു നീ ശാന്തി തന്നവന്, കാരുണ്യ സൌഖ്യം വന്നു, നിന്നാല്‍, എന്‍ രക്ഷകന്. 1 ഈ സ്നേഹത്തെ ഞാന്‍ ഓര്‍ത്തു എന്‍ സ്നേഹം വിടാമോ? കനിഞ്ഞു കണ്ണീര് തോര്‍ത്തു തന്നോനെ തള്ളാമോ? എന്‍ ലജ്ജ നീ ചുമന്നു ക്രൂശില്‍ തറച്ചവന്‍; പിന്നാലെ ഞാനും വന്നു അയോഗ്യ സേവകന് 2 നിന് സേവയില്‍ എന്‍ ദേഹം വച്ചേയ്ക്കാം നാഥനേ, നിന്നില്‍ വാടാത്ത സ്നേഹം കാട്ടേണം യേശുവേ; മരണം വന്നാല്‍ പിന്നെ നീ മാത്രം എന്‍ ധനം; സന്തോഷപൂര്‍ണ്ണം അന്നേ വിശ്വാസം സല്‍ഫലം. |
Malayalam Christian Songs > ഞ >