Malayalam Christian Songs‎ > ‎‎ > ‎

മുന്‍ കാലത്തില്‍ സഹായവും-എന്നും പ്രത്യാശയും

മുന്‍ കാലത്തില്‍ സഹായവും-എന്നും പ്രത്യാശയും
വന്‍കാറ്റില്‍ മാ സങ്കേതവും-നീ തന്നെ ദൈവമേ
                                    1
നിന്‍ ആസനത്തിന്‍ കീഴതില്‍-വിശുദ്ധര്‍ വാസമാം;
നിന്‍ കയ്യിന്‍ ശക്തി ആപത്തില്‍-ഞങ്ങള്‍ക്കു രക്ഷയാം
                                    2
ഭൂലോകം രൂപമാകും മുന്‍-അനാദി കാലമായ്‌
സ്വയംഭൂവായ ദൈവം താന്‍-ഭരിക്കും നിത്യമായ്‌
                                    3
സഹസ്ര വര്‍ഷം നിന്‍ കണ്ണില്‍-നാളൊന്നു പോലല്ലോ;
യുഗങ്ങള്‍ രാത്രി യാമം പോല്‍-കുറഞ്ഞതാണല്ലോ
                                    4
എന്നേയ്ക്കും ഓടും ആറു പോല്‍-കാലം പോയീടുന്നേ;
മനുഷ്യര്‍ എല്ലാം സ്വപ്നം പോല്‍-പറന്നു പോകുന്നേ
                                    5
മുന്‍ കാലത്തില്‍ സഹായവും-എന്നും പ്രത്യാശയും
നിത്യത്തോളം സങ്കേതവും-ദേവാ നീയാകേണം

Comments