മുള്‍ക്കിരീടത്താല്‍-മുറിവേറ്റ യേശുവിന്‍-തല മോടിയേറും മാമഹത്വ മകുടം ചൂടുന്നു മകുടം ചൂടുന്നു-ജയ മകുടം ചൂടുന്നു 1 വാനലോകത്തില്‍ മഹാ ഉയരത്തില്‍ വാഴുന്നാന്‍-അതി ശോഭയോടു മാമഹത്വ രാജരാജന്‍ താന്‍- രാജരാജന്‍ താന്‍-കര്‍ത്താധി കര്‍ത്തന്‍ താന്‍ 2 വാനലോകത്തില്‍-പരമാനന്ദം തന്നെ-തിരു മാമഹത്വം ഇങ്ങറിഞ്ഞ-ഭക്തര്‍ക്കാനന്ദം- ഭക്തര്‍ക്കാനന്ദം-തിരു സ്നേഹമാനന്ദം 3 കുരിശിന്‍ ലജ്ജകള്‍-തരും നിത്യ ഭാഗ്യങ്ങള്‍-ബഹു കോടി കോടി കാലം വാഴും-സ്വര്‍ഗ്ഗരാജ്യത്തില്‍- സ്വര്‍ഗ്ഗരാജ്യത്തില്‍-തിരു രക്ഷ നേടിയോര്‍ 4 പണ്ടു താന്‍ പെട്ട-കഷ്ടപ്പാടും മരണവും-നര പാപികള്‍ക്കു നിത്യമോക്ഷ-ഭാഗ്യകാരണം- ഭാഗ്യകാരണം-സുവിശേഷ ഘോഷണം. |
Malayalam Christian Songs > മ >