മറവിടത്തില്‍ എന്നെ മറയ്ക്കണേ നാഥാ മരുവില്‍ മറവിടം നീ മാത്രം മനുകുലത്തില്‍ എന്നെ മാനവരെല്ലാം മറന്നപ്പോള്‍ നീ കരുതിയല്ലോ (2) എന്‍റെ കണ്ണീര്‍ തുടച്ചവനേ എന്നെ മാര്‍വ്വോടു ചെര്‍ത്തവനേ (2) നന്ദിയോടെ ഞാന്‍ പാടിടുമേ മണ്ണില്‍ ഞാനുള്ള നാളുകള്‍ (2) -- (മറവിടത്തില്‍ എന്നെ..) ഞാന്‍ ഭാരത്താല്‍ വലഞ്ഞപ്പോള്‍ എന്‍റെ ചാരത്തായ് അണഞ്ഞവനെ (2) രോഗത്തില്‍ എന്നെ താങ്ങിയോനെ വിടുതല്‍ പകര്‍ന്നവനെ (2) -- (മറവിടത്തില്‍ എന്നെ..) ആത്മ ശക്തിയയയ്ക്കണമേ കൃപാദാനങ്ങള്‍ നല്‍കണമേ (2) പിന്മാരിയെ നീ ഊറ്റണമേ സഭയെ ഉണര്‍ത്തണമേ (2) -- (മറവിടത്തില്‍ എന്നെ..) |
Malayalam Christian Songs > മ >