മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍ അന്നോര്ശലേം വീഥിയില്‍ സഹനത്തിന് ദാസനായ് നടന്ന ദേവാത്മജ പദപത്മം തഴുകുന്നു ഞാന്‍ (2) ദഹന ബലിക്കൊരു കുഞ്ഞാടു പോല്‍ നരകുല പാപങ്ങള്‍ ചുമലിലേന്തി (2) മലിനത കഴുകുവാന്‍ കരളിലെ ചെന്നിണം ചൊരിഞ്ഞു നീ അലിവോടെ (2) (മരക്കുരിശേന്തി..) നന്മ തന് മുന്തിരി മലര് വിരിച്ച് പൊന്‍ കരം ആണികള്‍ ഏറ്റു വാങ്ങി (2) പുണ്യ ശിരസ്സതില്‍ രത്ന കിരീടമായ് കൂര്‍ത്തതാം മുള്ളിന് മുടി ചൂടി (2) (മരക്കുരിശേന്തി..) From: Passion Week Songs
|
Malayalam Christian Songs > മ >