മഞ്ഞിന്‍ കുളിരതില്‍ രാവുറങ്ങീടുന്ന സുന്ദരവേളയതില്‍ നീലാമ്പല്‍ ചേലില്‍ പൂവിട്ടുണരുന്നു സ്നേഹത്തിന്‍ ഗാനമിതാ (2) ഒഴുകുകയായ് കുളിരലയായ് പുലരിയുടെ നവഗാനം (2) (മഞ്ഞിന്‍..) 1 കൂരിരുള്‍ നീക്കിടുവാന്‍ കരുണ തന്‍ മുത്തം ചൊരിഞ്ഞിടുവാന്‍ ബന്ധനമാകെ നീക്കി സ്വാതന്ത്ര്യത്തിന്‍ ദൂതു പകര്‍ന്നിടുവാന്‍ (2) രാജാവാം രാജാവായി മേരിയിന്‍ പുത്രനായി പുല്‍ക്കൂട്ടില്‍ ഉണ്ണിയേശു ജീവന്‍റെ നന്മ നല്‍കാന്‍ (2) (ഒഴുകുകയായ്..) 2 ഉണ്ണിയെ കണ്ടിടുവാന്‍ വന്നടുത്തു ദൂരെ നിന്നും രാജാക്കള്‍ കൊണ്ടു വന്നു സമ്മാനം ഉണ്ണിയുടെ കാല്‍ക്കലര്‍പ്പിച്ചു (2) സര്‍വ്വജനത്തിനും മഹാ സന്തോഷം സര്‍വ്വമനസ്സിനും മാധുര്യമേകിടാന്‍ (2) (ഒഴുകുകയായ്..) |
Malayalam Christian Songs > മ >