മഞ്ഞിന്‍ കണങ്ങള്‍ താരാട്ടു പാടി വിണ്ണിലെ പോന്നോമലുണ്ണി പിറന്നു ആനന്ദ ഗാനത്താല്‍ പുളകം പകര്‍ന്നു സ്വര്‍ഗ്ഗീയ മാലാഖ വൃന്ദമൊന്നായ് (2) 1 ബേതലഹേമിലെ പുല്‍ത്തൊഴുത്തില്‍ ശയിച്ചിടും പൈതലിന്‍ ശോഭ തേടി (2) അജപാലവൃന്ദം ഗമിച്ചിടുന്നു രക്ഷകനീശോയെ വണങ്ങിടുന്നു (2) (മഞ്ഞിന്‍..) 2 സ്നേഹത്തിന്‍ മാതൃക കാട്ടുവാനായ് താഴ്മയിന്‍ കണങ്ങള്‍ ഏറ്റുവാങ്ങി (2) ആരോമല്‍ പൈതലാം ഉണ്ണി പിറന്നു രാജാക്കന്മാരിലും ഉന്നതനായ് (2) (മഞ്ഞിന്‍..) |
Malayalam Christian Songs > മ >