Malayalam Christian Songs‎ > ‎‎ > ‎

മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ

മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
പരിശുദ്ധനാക്കാന്‍ കഴിയുമല്ലോ (2)
മനസ്സാകുമെങ്കില്‍ നിനക്കെന്‍റെയേറിയ
അപരാധമെല്ലാം പൊറുക്കുവാനും
മനസ്സാകുമെങ്കില്‍ നിനക്കെന്നെ നാഥാ
                        1
അലറുന്ന ജീവിതമരുവില്‍ പഥികനീ
ഇരുളിന്‍ മറവില്‍ തളര്‍ന്നിരിപ്പൂ (2)
കനിവിന്‍റെ ദീപമേ ഒളി വീശുകില്ലേ നീ
വഴി കാട്ടുകില്ലയോ നല്ലിടയാ (2) (മനസ്സാകുമെങ്കില്‍..)
                        2
മാറയിന്‍ കയ്പ്പുനീര്‍ തേനാക്കിയില്ലേ നീ
കാനാവിലെ കുറവാകെ നീക്കി (2)
സ്നേഹജലത്തിനെന്നാത്മാവ് കേഴുമ്പോള്‍
ജീവജലം പകരാന്‍ വരില്ലേ (2) (മനസ്സാകുമെങ്കില്‍..)

Comments