മകനേ നിന്റെ ദൈവം ഞാന്‍ സ്നേഹദൈവം ഞാന്‍ നിന്റെ വരവ് കാത്തിരിപ്പൂ ഞാന്‍ (2) മകനേ.. 1 നിന്റെ മനസ്സിനുള്ളില്‍ ആഴമായ് വിങ്ങും മുറിവുകള്‍ ഞാന്‍ മായ്ച്ചിടാം എന്റെ അനുഗ്രഹത്തിന് കൈകളാല്‍ നിന്നെ എന്‍ മാറിലായ് ചേര്‍ത്തിടാം ഇനി എന്‍ ചാരെ നീ വന്നു വാസമാക്കാന് തെല്ലും വൈകിടരുതേ മകനേ മകനേ.. 2 മനം തുടിച്ചിടുന്നു ദാഹമാല്‍ നിന്റെ പുഞ്ചിരിക്കും മുഖം കാണുവാന്‍ നീ അറിഞ്ഞിടുന്നോ പൈതലേ ഞാന്‍ അനുഭവിക്കും നൊമ്പരം എന്നില്‍ നിന്നും എത്രയോ ദൂരെ ദൂരെ നീങ്ങി നീ ഇന്നും കാത്തിരിപ്പൂ ഞാന്‍ സ്നേഹമായ് (മകനേ..) |
Malayalam Christian Songs > മ >