Malayalam Christian Songs‎ > ‎‎ > ‎

മഹത്വപ്രഭു മരിച്ച-വന്‍ കുരിശെ പാര്‍ത്തേന്‍

മഹത്വപ്രഭു മരിച്ച-വന്‍ കുരിശെ പാര്‍ത്തേന്‍
ഇഹത്തിന്‍ ലാഭം ഉയര്‍ച്ച-ഹീനമെന്നെണ്ണുന്നേന്‍
                                1
എന്‍ പരന്‍ യേശു മരിച്ച-തെന്നും ഞാന്‍ കൊണ്ടാടും
ഇന്‍പമിങ്ങുള്ളവ വിട്ടേന്‍-യേശു രക്തം നേടാന്‍
                                2
ഖേദം അന്‍പും തന്മുറിവു-തോറും ഒഴുകുന്നു
വേദന മുള്‍ തന്‍ മഹത്വ വന്മുടിയാകുന്നു
                                3
ദിവ്യപക്ഷം നേടുവാന്‍ എന്‍-ജീവന്‍ ദേഹിയേയും
സര്‍വ സ്വത്തിനേയും ഏല്പി-ക്കുന്നു ഞാന്‍ എന്നേയും
                                4
ഏക കര്‍ത്താവാം ക്രിസ്തുവിന്‍-കുരിശതു മാത്രം
ദേഹിയുള്ള കാലം എല്ലാം-എന്‍ മഹത്വം സ്തോത്രം

Comments