മഹത്വമേ മഹത്വമേ മഹത്വം തന്‍ നാമത്തിന് മഹത്വത്തിനും സ്തോത്രയാഗ- ത്തിനും യോഗ്യന്‍ - എല്ലാ നാളും (മഹത്വമേ..) 1 പറവകള്‍ മൃഗജാതി ഇഴയുന്ന ജന്തുക്കളും രാജാക്കള്‍ മഹത്തുക്കള്‍ പ്രഭുക്കന്‍മാര്‍ വംശക്കാര്‍ രക്ഷകനെ (മഹത്വമേ..) 2 സൂര്യചന്ദ്രാദികള്‍ കര്‍ത്തനെ സ്തുതിച്ചിടട്ടെ സ്വര്‍ഗ്ഗാധി സ്വര്‍ഗ്ഗവും മേലുള്ള വെള്ളവും താരങ്ങളും (മഹത്വമേ..) 3 തീക്കല്‍മഴ ഹിമം ആവി കൊടുങ്കാറ്റിവ പര്‍വ്വതങ്ങള്‍, എല്ലാ കുന്നുമലകളും വാഴ്‌ത്തീടട്ടെ (മഹത്വമേ..) 4 ബാലന്മാര്‍, വൃദ്ധന്‍മാര്‍, യുവതികള്‍, യുവാക്കന്‍മാരും തപ്പുകള്‍ കിന്നരം കൈത്താള മേള- ത്താല്‍ വാഴ്‌ത്തീടട്ടെ (മഹത്വമേ..) |
Malayalam Christian Songs > മ >