കൂടു വിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍ വീടിന്‍റെ മുന്‍പിലെത്തും പാടിടും ജയഗീതമേ ഞാന്‍ പങ്ക- പ്പാടുകളേറ്റവനായ് (കൂടു..) 1 ഉറ്റവര്‍ സ്നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നു മുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍ പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍ പക്ഷത്തു ചേര്‍ത്തീടുമേ (കൂടു..) 2 ലോകം എനിക്ക് വേണ്ട ലോകത്തിന്നിമ്പം വേണ്ട പോകണമേശുവിന്‍ പാത നോക്കി ഏകുന്നു സമസ്തവും ഞാന്‍ എന്‍റെ ഏക നാഥനെ നിനക്കായ് (കൂടു..) 3 പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറും പ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍ പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന് പ്രാപിക്കും രൂപാന്തരം (കൂടു..) |
Malayalam Christian Songs > ക >